ആനകളും കാഴ്ചക്കാരും തമ്മിൽ 8 മീറ്റർ അകലം, ഇടയിൽ ബാരിക്കേഡ്; എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ
ആന എഴുന്നള്ളത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ ദൂരം വേണമെന്നും ഇതിനിടയിൽ ബാരിക്കേഡ് വേണമെന്നും കോടതി. എഴുന്നള്ളിപ്പിന് ഒരു മാസം മുൻപ് അപേക്ഷ നൽകണമെന്നത് അടക്കം കർശന നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.