ശശീന്ദ്രന്റെ രാജിയ്ക്കായുള്ള മുറവിളി ഉയരുന്നതിനിടെ നാളെ നിയമസഭ സമ്മേളനം
മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയ്ക്കായുള്ള മുറവിളി ഉയരുന്നതിനിടെ നാളെ നിയമസഭ സമ്മേളിക്കും. ആദ്യ ദിവസം തന്നെ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം ശബ്ദമുയർത്തും. മൂർച്ചയേറിയ ആയുധങ്ങളുമായി പ്രതിപക്ഷമെത്തുമ്പോൾ സർക്കാർ പ്രതിരോധിക്കാൻ ഏറെ വിയർക്കും. ബജറ്റ് ധനാഭ്യർത്ഥനയ്ക്കായാണ് സഭ സമ്മേളിക്കുന്നത്.