കെഎസ്ആര്‍ടിസി വിവാദം: ബിജുപ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകറിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാനും വിവാദപ്രസ്താവനകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജീവനക്കാരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചെന്ന് എംഡി വിശദീകരിച്ചു.