കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എംഡി ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എംഡി ബിജു പ്രഭാകര്‍. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട്‌നടത്തിയും പണം വെട്ടിക്കുന്നു. വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നു. പല സ്ഥിരം ജീവനക്കാരും ജോലി ചെയ്യാതെ മറ്റ് പല പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. നിലവില്‍ ജീവനക്കാരുടെ എണ്ണം അധികമാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.