കെഎസ്ആർടിസി ഡ്രൈവർമാരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കാമെന്ന ശുപാർശ വിവാദമാകുന്നു
കെഎസ്ആർടിസി ഡ്രൈവർമാരെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിക്കാമെന്ന എംഡിയുടെ ശുപാർശയ്ക്കെതിരെ യൂണിയനുകൾ. സ്ഥാപനത്തിന് അധിക വരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകർ തദ്ദേശ സ്വയം ഭരണ വകുപ്പിനയച്ച ശുപാർശയാണ് വിവാദമായത്.