ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ ഉടന്‍ തയ്യാറാക്കില്ല
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് ഉടന്‍ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് ഈ വിഷയം വിശാല ബെഞ്ചിന് വിടാമോ എന്ന ചോദ്യത്തിന് നാളെ വാദം നടക്കും. ഇക്കാര്യം തീര്‍പ്പാക്കിയ ശേഷം മാത്രമേ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കൂ.