കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ കത്ത്
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അയച്ച കത്ത് പുറത്ത്. അക്കാദമിക് മികവ് കണക്കിലെടുത്ത് പുനർനിയമനം നൽകണമെന്നാണ് കത്തിലെ ആവശ്യം.