യാക്കോബായ സഭയുടെ വാദങ്ങൾ തള്ളി ഓർത്തഡോക്സ് സഭ
കോട്ടയം: യാക്കോബായ സഭയുടെ വാദങ്ങൾ തള്ളി ഓർത്തഡോക്സ് സഭ രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയം യാക്കോബായ സഭയുടെ ഇടപെടൽ മൂലമെന്ന വാദം പൊള്ളത്തരമാണ്. യാക്കോബായ വിഭാഗത്തിന്റെ അവകാശ വാദങ്ങൾ എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ഫലം പരിശോധിച്ചാൽ പൊളിയുമെന്നുമാണ് ഓർത്തഡോക്‌സ് സഭയുടെ വിമർശനം.