ആശങ്കയോടെ മരടിലെ സമീപവാസികള്‍
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചെങ്കിലും സമീപവാസികള്‍ തിരികെ വീടുകളിലെത്തിയിട്ടില്ല. തകര്‍ന്ന ഫ്ലാറ്റിന്റെ അവശിഷ്ടം നീക്കം ചെയ്യുമ്പോള്‍ വീടുകള്‍ക്ക് കേടുപാട് പറ്റുമോ എന്നതാണ് നിലവിലെ ആശങ്ക. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്ന് സ്ഫോടന വിദഗ്ദ്ധന് ആനന്ദ് ശര്‍മ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.