കലാ രംഗത്തെ സൃഷ്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആസ്വാദകരിലെത്തിച്ച് സഹോദരങ്ങള്‍
വയനാട്: പെന്‍സില്‍ ആര്‍ട്ട്, ട്രാന്‍സ്പാരന്റ് ആര്‍ട്ട്, ക്വില്‍ ആര്‍ട്ട് തുടങ്ങിയവയിലെ സൃഷ്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആസ്വാദകരിലെത്തിക്കുകയാണ് വയനാട്ടിലെ സഹോദരങ്ങള്‍. മാനന്തവാടി സ്വദേശികളായ അരുണും അഖിലുമാണ് കലാരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നല്‍കുന്നത്. വടക്കന്‍ ആര്‍ട്ടിസ്റ്റ് എന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് ഇവരുടെ കലാസൃഷ്ടികള്‍ ആസ്വാദകരിലെത്തുന്നത്.