തിരുവിതാംകൂര്‍ ചരിത്രം ഒഴിവാക്കി എന്‍.സി.ഇ.ആര്.ടി പാഠപുസ്തകം
ന്യൂഡല്‍ഹി: തിരുവിതാംകൂറിലെ മാറുമറയ്ക്കല്‍ സമരം ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍ നീക്കി മാനവവിഭവ മന്ത്രാലയം. എന്‍.സി.ഇ.ആര്.ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്നാണ് മൂന്ന് അധ്യായങ്ങള്‍ ഒഴിവാക്കിയത്. മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരമാണ് നടപടി.