പുതിയ സാമ്പത്തിക വര്‍ഷം: ബജറ്റില്‍ പ്രഖ്യാപിച്ച നിരക്കുകള്‍ നിലവില്‍ വരും
തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ കേന്ദ്ര സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നിരക്കുകള്‍ നിലവില്‍ വരും. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയര്‍ത്തിയ നിര്‍ദ്ദേശവും ഒരു ശതമാനം പ്രളയ സെസും തിരഞ്ഞെടുപ്പായതിനാല്‍ ഉടന്‍ നടപ്പാക്കില്ല. വീടുകളുടെ ആഡംബര നികുതിയും വാഹനം, മദ്യം നികുതികളും വര്‍ദ്ധിക്കും. ജിഎസ്ടി രജിസ്ട്രേഷന് പരിധി നാളെമുതല്‍ 40 ലക്ഷം രൂപയാകും.