സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ല- എ വിജയരാഘവന്‍
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജോസ് കെ മാണിയെ സംരക്ഷിക്കേണ്ട കാര്യമില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. സിപിഎം അല്ല സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തതെന്നും എ വിജയരാഘവന്‍ പറഞ്ഞു.