കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത്
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. മറ്റ് പല കള്ള പരാതികളും പൊളിഞ്ഞപ്പോള്‍ ഗൂഡാലോചന നടത്തുന്നുവെന്ന പരാതിയുമായി ബിഷപ്പ് ഡി ജി പിയെ സമീപിച്ചിരിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി.