കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ പുനഃപരിശോധന ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്നും ആവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്‌റ്റേ ചെയ്യണം എന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്.