കിറ്റക്സ് വിഷയം തുടർച്ചയായി ചർച്ചയാക്കുന്നത് നാടിന് ഗുണമാകില്ല: പി രാജീവ്
കിറ്റക്സ് വിഷയം തുടർച്ചയായി ചർച്ചയാക്കുന്നത് നാടിന് ഗുണമാകില്ലെന്ന് വ്യവസായി മന്ത്രി പി രാജീവ്. കൂടുതൽ ചീത്ത വിളിച്ചാൽ കൂടുതൽ ഇൻസെൻറീവ് ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ നിലപാട് നല്ലതെന്നും കേരളം നിക്ഷേപസൗഹൃദമല്ലെന്ന പ്രചാരണത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി പറഞ്ഞു.