'കെ റെയിൽ വേണ്ട'; നിലപാടിലുറച്ച് കാട്ടിൽപ്പീടികയിൽ നാട്ടുകാർ
പൗരന്മാരുടെ സമരവും പൗരപ്രമുഖരുടെ ചർച്ചയും തുടരുമ്പോൾ കെ റെയിൽ വേണ്ടെന്ന നിലപാടിൽത്തന്നെയാണ് നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങൾ. ജനിച്ചുവളർന്ന മണ്ണിൽ ജീവിക്കാൻ ഏതറ്റം വരെയും പോരാടുമെന്ന് കോഴിക്കോട് കാട്ടിൽപ്പീടികയിൽ നാട്ടുകാർ പറയുന്നു.