സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സഭയില്‍ നിന്ന് പുറത്താക്കി
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് നടപടിയെന്ന് സഭയുടെ വിശദീകരണവുമുണ്ട്. സഭയില്‍ നിന്ന് പുറത്തുപോകണമെന്ന് അറിയിച്ച് നല്‍കിയ കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.