നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഇന്നു മുതല്‍
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്നാരംഭിക്കുന്ന നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. പോലീസ് തലപ്പത്തെ അഴിമതിയും തോക്കുകളം വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സഭയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമെന്നാണ് പ്രതീക്ഷ.