പിവി അന്‍വര്‍ എവിടെ? സഭയിലെ അസാന്നിധ്യം ചോദ്യം ചെയ്ത് പ്രതിപക്ഷം
പിവി അൻവർ സഭയിൽ ഹാജരാകാത്തതിൽ സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്. ആരോഗ്യകാരണങ്ങളാലാണ് മാറിനിൽക്കുന്നതെങ്കിൽ മനസ്സിലാക്കാം. ബിസിനസ് ആവശ്യത്തിനാണ് പോയതെങ്കിൽ പിന്നെ ജനപ്രതിനിധിയായി ഇരിക്കേണ്ട കാര്യമില്ലെന്നും വിഡി സതീശൻ വിമർശിച്ചു.