ദിലീപ് കേസ്; വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് സർക്കാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. വിചാരണ പൂർത്തിയ്ക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഫെബ്രുവരി 16 ന് അവസാനിക്കാനിരിക്കെയാണ് അപേക്ഷ.