സംസ്ഥാനത്ത് കോവിഡ് നഷ്ടപരിഹാരം ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് സുപ്രീംകോടതി
സംസ്ഥാനത്ത് കോവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ 50,000 രൂപ സഹായം നൽകണമെന്ന് സുപ്രീംകോടതി. നാൽപ്പതിനായിരത്തോളം പേർ കോവിഡ് ബാധിച്ച മരിച്ച സംസ്ഥാനത്ത് നഷ്ടപരിഹാരം നൽകിയത് വെറും 548 പേർക്കാണ്. കേരളത്തിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമർശനം.ഇതിനിടെ കോവിഡ് വ്യാപന കാര്യത്തിൽ തിരുവനന്തപുരം ജില്ല ആശങ്ക ഉയർത്തുന്നു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.