സെപ്ടിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തൃശ്ശൂര്‍ അഞ്ഞൂരിലാണ് സംഭവം
തൃശൂർ കുന്ദംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥല ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.