വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷയെന്ന് ഐജി
കൊല്ലത്തെ വിസ്മയയുടെ മരണം ഗൗരമേറിയതും ഏറെ തെളിവുകളുള്ളതുമായ കേസാണെന്ന് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കിരണ്‍കുമാറിനു മേൽ കൊലപാതകക്കുറ്റം ചുമത്തുന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ജനുവരിയില്‍ ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കുമെന്നും വിസ്മയയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഐ.ജി പറഞ്ഞു.