വിഴിഞ്ഞം തുറമുഖ നിര്‍മാണം 2022ല്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 2022ല്‍ പൂര്‍ത്തിയാക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. അദാനിക്ക് മുന്നില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ 2023ല്‍ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന നിലപാട് അംഗീകരിച്ചു. 2023 മെയില്‍ മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.