പ്രകാശന്റെ മെട്രോയ്ക്ക് തിയേറ്ററുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക
കൊച്ചി: ആദ്യ സിനിമക്ക് തിയേറ്ററുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി 'പ്രകാശന്റെ മെട്രോ'യുടെ സംവിധായിക ഹസീന സുനീര്‍. പ്രേക്ഷകര്‍ക്ക് സിനിമ കാണാനോ വിലയിരുത്താനോ അവസരം ലഭിക്കുന്നില്ല. താരമൂല്യമില്ലെന്ന കാരണത്താല്‍ ആദ്യ ദിവസങ്ങളില്‍ തന്ന ഉറപ്പു നല്‍കിയ തിയറ്ററുകളില്‍ നിന്നുപോലും സിനിമ മാറ്റുകയാണെന്നും ഹസീന സുനീര്‍ പറഞ്ഞു. ആദ്യ സിനിമയുടെ പോസ്റ്റര്‍ സ്വയം ഒട്ടിക്കുന്ന സംവിധായികയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കളായ പാര്‍വതി, അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഹസീനക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ സിനിമ ആദ്യ ദിവസങ്ങളില്‍ തന്നെ തിയറ്റുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന് ഹസീന പറയുന്നു. സിനിമയുടെ സമയം പോലും തിയേറ്റുകളും അവസാന നിമിഷം മാറ്റുന്നുവെന്ന് ഹസീനയുടെ വാക്കുകള്‍. പ്രതികൂലമായ നിരവധി സാഹചര്യങ്ങളെ അതിജീവിച്ചാണ് പ്രകാശന്റെ മെട്രോ എന്നചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. പോസ്റ്ററുകള്‍ കാണുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പുലര്‍ച്ചെ രണ്ട് മണി വരെ നിന്ന് പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. താരമൂല്യമില്ലെന്ന കാരണാത്താല്‍ ഡിസ്ട്രിബ്യൂഷന്‍ കിട്ടാതായപ്പോള്‍ നിര്‍മാതാക്കളാണ് വിതരണം ഏറ്റെടുത്തത്. 75 തിയേറ്ററുകള്‍ ആദ്യ ഘട്ടത്തില്‍ ഉറപ്പ് പറഞ്ഞെങ്കിലും നിലവില്‍ 35 തിയറ്ററുകള്‍ പോലും സിനിമക്ക് ലഭിക്കുന്നില്ല.