'വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ...': 'ന്നാ താൻ കേസ് കൊട്'ന്റെ പോസ്റ്റർ വിവാദത്തിൽ
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം 'ന്നാ താൻ കേസ് കൊട്'ന്റെ പോസ്റ്റർ വിവാദത്തിൽ. 'തീയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ...' എന്ന പോസ്റ്ററിലെ വാചകമാണ് വിവാദത്തിലായിരിക്കുന്നത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ എന്നാണ് വിമർശനം.