മലയാള സിനിമയ്ക്ക് നല്ല പാട്ടുകളുടെ വസന്തം നൽകിയ രവീന്ദ്രൻ മാസ്റ്ററുടെ ഓർമ്മകൾക്ക് 20 വയസ്സ്
രാഗങ്ങളുടെ സൂക്ഷ്മ ഭാവങ്ങളെ ഭാവസന്ദ്രമായി ചിട്ടപ്പെടുത്താൻ സംഗീത സംവിധായകൻ രവീന്ദ്രന് കഴിഞ്ഞിരുന്നു. നമ്മെ വിട്ടുപിരിഞ്ഞ് ഇന്ന് 20 വർഷം പിന്നിടുമ്പോഴും രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അദ്ദേഹത്തിനുള്ള നിത്യസ്മാരകങ്ങളായി നിൽക്കുന്നു.