ഫാത്തിമ ഹൗവ: സംഗീതത്തിലൂടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി
മലപ്പുറം: ഇന്ന് ലോക അന്ധദിനം. കാഴ്ച വെല്ലുവിളി നേരിടുന്നവരെപറ്റി സാമൂഹിക ബോധവല്കരണം നടത്തുന്നതിനായുളള ദിനത്തില്‍ ഇരുളിന്റെ ലോകത്ത് സംഗീതത്തിന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെയാണ് മാതൃഭൂമി ന്യൂസ് പരിചയപ്പെടുത്തുന്നത്. കൊല്കത്തയില് ജനിച്ച ഫാത്തിമ ഹൗവ കേരളത്തിലെത്തിയതിനു പിന്നില്‍ കണ്ണുനിറക്കുന്ന ഒരു കഥയുണ്ട്.