News Sports

ഐപിഎൽ റീസ്റ്റാർട്ടിങ്ങ്! ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം

ഇന്ത്യ പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ പതിനെട്ടാം പതിപ്പിലെ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ആറാമതുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴരക്ക് മത്സരം തുടങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.