ഏകദിനം വിജയിച്ചാല്‍ കാര്യവട്ടം ടെസ്റ്റ് ക്രിക്കറ്റിന് വേദിയായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായൊരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. തിരുവനന്തപുരത്തെ ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം മികച്ച വിജയമായാല്‍ കാര്യവട്ടം സ്‌റ്റേഡിയം ടെസ്റ്റ് ക്രിക്കറ്റിന് പരിഗണിക്കും. ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഐ.പി.എല്‍. മത്സരങ്ങളും ഇവിടെയെത്തും.