News Sports

മെസി വരുമോ? സർക്കാരിന് ഒരു ഉറപ്പുമില്ല; സ്പോൺസറെ പഴിച്ച് മന്ത്രി

അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരളത്തിലേക്കുള്ള വരവിൽ അവ്യക്തത തുടരുന്നു. കേരളത്തിലേക്ക് മെസിയെ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും സ്പോൺസർമാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നുമാണ് മന്ത്രി വി അബ്ദുറഹിമാൻ മാധ്യമങ്ങളോട് പറഞ്ഞത്. മെസിയും ടീമും കേരളത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, 175 കോടിയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനിയാണ് പരിപാടിയുടെ സ്പോൺസർമാർ.

Watch Mathrubhumi News on YouTube and subscribe regular updates.