മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധി: അമിത്ഷാ-ശരദ് പവാർ ചർച്ച നടന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിൽ പ്രതിസന്ധി ഉടലെടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആയി എൻസിപി നേതാവ് ശരത് പവാർ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഒരു വ്യവസായിയുടെ ഫാം ഹൌസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യത്തിന് എല്ലാം പരസ്യമാക്കാൻ കഴിയില്ല എന്ന് അമിത് ഷാ പ്രതികരിച്ചു. അതേസമയം കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് NCP അവകാശപ്പെട്ടു.