തിരഞ്ഞെടുപ്പ് പരാജയം; ബിജെപിയില്‍ നേതൃമാറ്റം വേണമെന്ന നിലപാടില്‍ കൃഷ്ണദാസ്, ശോഭ പക്ഷങ്ങള്‍
ദയനീയ പരാജയത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം വേണമെന്ന നിലപാടില്‍ കൃഷ്ണദാസ്, ശോഭ പക്ഷങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ കേന്ദ്ര നേതൃത്വം അറിഞ്ഞ് നേതൃമാറ്റം നടപ്പാക്കിയതാണ് കഴിഞ്ഞ കാലത്തെ രീതിയെന്നും കാത്തിരിക്കുന്നതായും മുതിന്ന നേതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോശം പ്രകടനം ഉണ്ടാക്കിയ പ്രതിച്ഛായയുമായി മുന്നോട്ടുപോകാനാവില്ലെന്ന വിഷയം ഉയര്‍ത്തി കെ സുരേന്ദ്രനെതിരെ പടയൊരുക്കം തുടങ്ങി.