രുചിപ്പെരുമ തീര്‍ക്കാന്‍ ഇക്കുറിയും പഴയിടം
കാഞ്ഞങ്ങാട്: ഒന്നരപതിറ്റാണ്ടായി സ്കൂള്‍ മേളയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം മോഹനന് നമ്പൂതിരി. നല്ല ഭക്ഷണം വിളമ്പുന്നതിനൊപ്പം ആഹാരത്തിന്റെ പ്രാധാന്യം കൂടി കഴിക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള പരിശ്രമവും മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ഇത്തവണ ഊട്ടുപുരയില്‍ നടക്കുന്നുണ്ട്.