സംസ്കൃത-അറബിക് കലോത്സവങ്ങളില്‍ മിന്നുന്ന പ്രകടനവുമായി കാസര്‍കോട്
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ പാലക്കാടിനൊപ്പം ആതിഥേയരായ കാസര്‍കോടിനും അഭിമാന നിമിഷം. അറബിക് കലോത്സവത്തിലും സംസ്കൃതോത്സവത്തിലും കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് കാസര്‍കോടിന് നേട്ടമായത്.