മേളത്തില്‍ എല്ലാവരുടെയും മനസ്സിൽ ഇടംപിടിച്ച് ബാന്‍ഡ് മേള മത്സരം
കാഞ്ഞങ്ങാട്: കലോത്സവ നഗരിയില്‍ കാഴ്ചക്കാരുടെ ശ്രദ്ധ ഏറ്റവും ആകര്‍ഷിച്ച മത്സരമായിരുന്നു ബാന്‍ഡ് മേള മത്സരം. പിഴയ്ക്കാത്ത ചുവടുകളും ആകര്‍ഷണീയമായ നീക്കങ്ങളും താളമുള്ള സംഗീതവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.