Debate Nammalariyanam

നൂറിലെത്താന്‍ മത്സരിച്ച് ഇന്ധനവില...!

ഇന്ധനവിലയെക്കുറിച്ചാണ് പറയാനുള്ളത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇതേവേദിയില്‍ നമ്മളറിയണം ഇന്ധനവില വര്‍ധനവിന്റെ കെടുതികള്‍ പറഞ്ഞതാണ്. അന്നും പറഞ്ഞു ഇന്ധനവില റെക്കോര്‍ഡിലെന്ന്. ഇന്നും പറയുന്നു സര്‍വ്വകാല റെക്കോര്‍ഡിലെന്ന്. എണ്‍പത് കടന്ന് കുതിക്കുന്ന പെട്രോളും എഴുപത്തിയഞ്ചിലേക്കെത്തുന്ന ഡീസലും എന്ന് നൂറിലെത്തുമെന്ന കാര്യത്തിലേ തീരുമാനമാകേണ്ടതുള്ളൂ. ഇന്ധനവിലയുടെ ദുരിതമനുഭവിക്കുന്ന ഞാനും നിങ്ങളുമടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതികരണം അറിയിക്കാനുള്ള വേദിമാത്രമാക്കിമാറ്റുകയാണ് ഇന്നത്തെ നമ്മളറിയണം. അതുകൊണ്ടുതന്നെ വിദഗ്ധാഭിപ്രായങ്ങളുമായി സാമ്പത്തിക വിദഗ്ധരും ഏറ്റുമുട്ടല്‍ വാദങ്ങളുമായി രാഷ്ട്രീയക്കാരും ഇല്ല. പറയാനുള്ളത് പ്രേക്ഷകര്‍ക്ക് പങ്കുവെക്കാം.