തിരുത്തലുകള്‍ ഏത് ദിശയില്‍?
ആരൊക്കെയാകും രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. വോട്ടുകച്ചവടത്തെ കുറിച്ചുള്ള ചര്‍ച്ചകളും സമാന്തമരമായി തന്നെ നടക്കുന്നുണ്ട്. ഇന്നലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ആ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്നതിന് മറുപടി പറയുന്നുണ്ട് പ്രതിപക്ഷ നേതാവും ബിജെപിയും. കോണ്‍ഗ്രസിലും കൂട്ടക്കലാപങ്ങളാണ്. ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ് നമുക്ക് വേണോ എന്നാണ് ഹൈബി ഈഡന്റെ ചോദ്യം. അത്ര കടുപ്പിച്ചല്ലെങ്കിലും മറ്റു നേതാക്കളിൽ നിന്നും തലമുറമാറ്റ മുറവിളി ഉച്ചത്തില്‍ തന്നെ മുഴങ്ങുന്നുണ്ട് കോണ്‍ഗ്രസില്‍. ഉള്ളസീറ്റും പോയി ഉള്ള ശതമനാവും പോയ ബിജെപിയും ഈ മാരകപ്രഹരത്തിന്റെ കാരണമെന്ത് എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എത്രത്തോളം ക്രിയാത്മകമാണ് മുന്നണികളിലെ തിരുത്തല്‍ ചര്‍ച്ചകള്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എ.എ. റഹീം, റിജില്‍ മാക്കുറ്റി, സന്ദീപ് വാര്യര്‍.