ആശങ്കയുടെ തീരമോ കേരള തീരം?
ഓരോ മഴക്കാലത്തും കടലിന്റെ മക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. പുതിയ ചുഴലിക്കാറ്റുകൾ വരുമ്പോഴുമൊക്കെ ഇങ്ങനെ ദുരിതക്കടലിൽ മുങ്ങിപ്പോകാൻ വിധിക്കപ്പെട്ടവരാണോ നമ്മുടെ തീരദേശവാസികൾ. തെക്കേ അറ്റത്ത് തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ വടക്കേ അറ്റത്തെ കാസർകോട് വരെ കടൽക്കലിയറിഞ്ഞു ഇന്നലെയും ഇന്നുമായി. അടുത്ത 24 മണിക്കൂർ കൂടി ആശങ്കയുടെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പ്രവചനാതീതമായ കാലാവസ്ഥ പലയിടത്തും നാശം വിതയ്ക്കുന്നെങ്കിലും തീരദേശത്തെ അത് പാടേ തകർത്തുകളയുകയാണ്. ഈ തീരാദുരിതത്തിൽ നിന്ന് നമ്മുടെ തീരദേശത്തിന് മോചനമില്ലേ? ഒരു ശാശ്വതപരിഹാരം സാധ്യമല്ലേ? ആശങ്കയുടെ തീരമോ കേരള തീരം? സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: പിപി ചിത്തരഞ്ജൻ, പിസി വിഷ്ണുനാഥ്, ഏലിയാസ് ജോൺ, ടിഎ ഡാൽഫിൻ എന്നിവർ.