കൊടകരയിലേക്ക് ഇനി എത്ര ദൂരം?
ആ പ്രമുഖ ദേശീയപാർട്ടിയുടെ നാമധേയമിങ്ങനെ തെളിഞ്ഞുതെളിഞ്ഞു വരുന്നുണ്ട്.ആ രാഷ്ട്രീയപാർട്ടിയുടെ പേര് ഭാരതീയ ജനതാ പാർട്ടി.നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് നാൾ മുൻപാണ് മംഗലാപുരത്ത് നിന്ന് പൂത്തപണവും നിറച്ചൊരു വണ്ടി അതിർത്തി കടന്ന് കൊടുവള്ളി കോഴിക്കോട് വഴി തൃശ്ശൂരെത്തിയത്.അത് മംഗലാപുരത്ത് നിന്ന് പണം കായ്ക്കുന്ന മരമുലുത്തി വാരിക്കൂട്ടിയ പണമല്ല.സുനിൽനായ്ക്ക് ധർമ്മരാജൻ വഴി കൊടുത്തുവിട്ട കോടികളാണ്.ആരാണ് സുനിൽ നായ്ക്ക്.യുവമോർച്ച് മുൻ സംസ്ഥാന ട്രഷറർ.കെ സുരേന്ദ്രന്റെ യുവമോർച്ച അധ്യക്ഷനായപ്പോൾ അതേ കമ്മിറ്റിയിലെ കരുത്തനായ സാരഥി.അപ്പോഴും ആലുവ മണപ്പുറത്ത് വെച്ചുള്ള പരിചയം പോലും ഈ കള്ളക്കോടികളുമായി ഞങ്ങൾക്കില്ല ബന്ധം എന്നായിരുന്നു ബിജെപിയുടെ പ്രതിരോധം. കൊടകരയിലേക്ക് ഇനി എത്ര ദൂരം? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ബിആർഎം ഷഫീർ,അനിൽകുമാർ, റിഷി പൽപു, ശ്രീജിത്ത് പണിക്കർ എന്നിവർ