സൗദി ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാനവിലക്ക് അടുത്തമാസവും തുടരും
സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് വിലക്ക് മേയ് 17ന് മാത്രമേ നീക്കുകയുള്ളൂവെന്ന് സൗദി എയര്‍ലൈന്‍സ്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ ഉദ്ധരിച്ചാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബന്ധപ്പെട്ട കമ്മിറ്റിയുടെ തീരുമാനപ്രകാരം വിലക്ക് നിലവിലുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.