സേന സുസ്സജ്ജം; പാക് കടന്നുകയറ്റത്തിന് തെളിവുമായി സൈന്യം
ന്യൂഡല്‍ഹി: പാകിസ്താന്റെ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൈന്യം സുസജ്ജമെന്ന് സേനാമേധാവികള്‍. പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ കരനാവികവ്യോമ സേനാ മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൈനിക നടപടികളെക്കുറിച്ച് വിശദീകരിച്ചത്. അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങള്‍ കിഴക്കന്‍ രജൗറിയില്‍ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.