അമര്‍ രഹേ... ധീരജവാന് വസന്തകുമാറിന് ജന്മനാടിന്റെ യാത്രാമൊഴി
കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര് പി എഫ് ജവാന് വി വി വസന്ത കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാത്രി പത്തോടെയാണ് സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.