കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആനന്ദ് പത്മനാഭനെ ഇഡി ചോദ്യം ചെയ്യുന്നു
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ഇഡി സംശയിക്കുന്ന ആളാണ് ആനന്ദ്. തിരുവനന്തപുരത്തെ ടോറസ് റെമഡീസിൽ ബിനീഷ് ഡയറക്റ്റർ ആയിരുന്നപ്പോൾ ജനറൽ മാനേജർ ആയിരുന്നു ആനന്ദ്.