കുളത്തൂർ ഉന്നതിയിൽ സഹോദരങ്ങൾ ജീവനൊടുക്കിയതിൽ ദുരൂഹത; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട് കുളത്തൂർ ഉന്നതിയിലെ 17 കാരൻ ബിനുവിന്റെ ആത്മഹത്യയിൽ ദുരൂഹത. കഴിഞ്ഞ മാസം 19 ന് ബിനുവിന്റെ സഹോദരൻ വിപിനും ആത്മഹത്യ ചെയ്തിരുന്നു.ഒരു മാസത്തിനിടെ നടന്ന മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും മൃതദേഹം വിട്ടുനൽകണമെങ്കിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അഞ്ചുകൊല്ലത്തിനുള്ളിൽ വിൽസന്റെ കുടുംബത്തിൽ നടക്കുന്ന നാലാമത്തെ മരണമാണിത്. 2019ൽ വിൽസന്റെ ഭാര്യ റീനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മകൻ സുനിൽ നടത്തിയ കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.