അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; മകളുടെ ഭര്‍ത്താവിലേക്ക് അന്വേഷണം
തൃശ്ശൂർ പടിയൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തൽ. കൊല്ലപ്പെട്ട രേഖയുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നു.