ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസുകള്‍ രണ്ടായി പരിഗണിക്കണമെന്ന അപേക്ഷ തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം വിചാരണക്കോടതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. പള്‍സര്‍ സുനിയും മറ്റ് രണ്ടുപ്രതികളും ഗൂഢാലോചന നടത്തി, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, പണം തട്ടാന്‍ ശ്രമിച്ചു എന്നിവയായിരുന്നു ദിലീപ് നല്‍കിയ പരാതി.