തിരുവനന്തപുരത്ത് വയോധികൻ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; മകനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം
തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ വയോധികന്റെ മരണത്തിൽ മകൻ റിമാൻഡിൽ. 74-കാരനായ എം.ചന്ദ്രൻ തീപ്പൊള്ളലേറ്റ് മരിച്ച കേസിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മകനെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് മകന്റെ അറസ്റ്റ്.