തീവ്രവാദികള്‍ക്ക് പെന്ഷന് നല്കുന്ന രാജ്യമാണ് പാകിസ്താന്; ഇമ്രാന് ഖാന്റെ 'വായടപ്പിച്ച്' ഇന്ത്യ
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്കി ഇന്ത്യ. ഇമ്രാന് ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു.